ആപ്പിളിന്‌റെ മാഗ്സെയ്ഫ് ചാര്‍ജിങ് മെക്കാനിസം

ആപ്പിള്‍ ഏറ്റവും പുതുതായി പരിചയപ്പെടുത്തിയ ഉപകരണമാണ് മാഗ്സെയ്ഫ് ചാര്‍ജിങ് മെക്കാനിസം. കാന്തികമായി ഈ വര്‍ഷത്തെ ഐഫോണുകളുടെ പിന്നില്‍ പറ്റിപ്പിടിച്ച് അവയെ ചാര്‍ജുചെയ്യുന്ന ഉപകരണമാണ് മാഗ്സെയ്ഫ് ചാര്‍ജര്‍. ഇത് 15വാട്സ് പവര്‍ വരെ ഉപയോഗിച്ചു ചാര്‍ജ് ചെയ്യും.

ഐഫോണുകള്‍ക്കുള്ള ഒരു വയര്‍ലെസ് ചാര്‍ജര്‍ തയാറാക്കാനായി എന്നതു കൂടാതെ, ഐഫോണുകളുടെ പിന്നില്‍ കാന്തികവൃത്തം തീര്‍ത്ത്, നിലവില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് ഇല്ലാത്ത തരത്തിലുള്ള പുതിയൊരു അക്സസറി ഘടിപ്പിക്കല്‍ രീതി കൊണ്ടുവരാനും കമ്പനിക്കായി. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യാതൊരു പോര്‍ട്ടുമില്ലാത്ത ഒരു ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും.

ഇതിന്റെ ആദ്യ ചുവടുവയ്പ്പുകളില്‍ ഒന്നായിരിക്കും ഇത്. ലൈറ്റ്നിങ് പോര്‍ട്ടോ യുഎസ്ബി-സിയോ പോലും ഇല്ലാത്ത ഒരു ഐഫോണ്‍ വന്നേക്കാം. 2016 മുതലാണ് 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കിനെ പ്രീമിയം ഐഫോണ്‍ മോഡലുകളില്‍ നിന്ന് പുറത്താക്കിയത്.

Top