സ്‌പൈവെയറുകളെ തടയാന്‍ ആപ്പിളിന്റെ ‘ ലോക്ക്ഡൗണ്‍ മോഡ്’

ഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്‌പൈവെയറുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ‘ലോക്ക്ഡൗണ്‍ മോഡ്’ എന്ന പുതിയ സുരക്ഷാ ഫീച്ചറുമായി ആപ്പിള്‍. ഐഫോണുകള്‍, ഐപാഡുകള്‍, മാക് ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും. ഈ സെറ്റിങ് ഫോണിന്റെ ചില പ്രവര്‍ത്തനങ്ങളെ ബ്ലോക്ക് ചെയ്യും.

ഇസ്രയേലി സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെട്ട സംഭത്തിനു പിന്നാലെയാണ് പുതിയ നടപടി. 150 വ്യത്യസ്ത രാജ്യങ്ങളിലെ ഉപഭോക്താക്കളെയാണ് പെഗാസസ് ബാധിച്ചിരുന്നത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് ബാധിച്ചിരുന്നു.

Top