അത്ഭുതങ്ങളുടെ ചെപ്പ് തുറന്ന് വരുന്നു ലോകം കാത്തിരുന്ന ഐ ഫോണുകള്‍ . . .

ഫോണ്‍ ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുകയാണ്. 2018 മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30ന് ആണ് ചടങ്ങ്. ആപ്പിള്‍ ഐഫോണ്‍ Xs, ഐഫോണ്‍ XS പ്ലസ്, ഐഫോണ്‍ Xc അല്ലെങ്കില്‍ ഐഫോണ്‍ XR എന്നീ മോഡലുകളും കൂടാതെ പുതിയ ഐപാഡുകള്‍, ആപ്പിള്‍ വാച്ച് 4, പുതിയ മാക്ബുക്ക്, എയര്‍പോഡ്‌സ് എന്നിവയും ചടങ്ങില്‍ പുറത്തിറക്കും.

ആപ്പിളിന്റെ ഏറ്റവും വലിയ സ്‌ക്രീനോട് കൂടിയ ഐഫോണ്‍ മോഡലാണ് iPhone XS പ്ലസ്. 6.5 ഇഞ്ച് ഡിസ്പ്‌ളേയില്‍ ആണ് ഈ മോഡല്‍ എത്തുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഒപ്പം സാംസങ് ഗാലക്‌സി നോട്ട് സീരീസിലെ പോലെ ആപ്പിള്‍ പെന്‍സില്‍ കൂടെ ഈ മോഡലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. OLED display, എഡ്ജ് ടു എഡ്ജ് ഡിസൈന്‍ എന്നിവയും ഉണ്ട്.

iphone-xs

ആപ്പിള്‍ ഐഫോണ്‍ Xs, ഐഫോണ്‍ XS പ്ലസ് എന്നിക്ക് 4 ജിബി റാം ഉണ്ടായിരിക്കും. 30003400 mAh 2 സെല്‍ ബാറ്ററിയാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സസ് പ്ലസില്‍ ഉപയോഗിക്കുന്നത്. ഐഫോണ്‍ Xsന് 2600 mAh ബാറ്ററി ആയിരിക്കും. കമ്പനിയുടെ ഏറ്റവും പുതിയ പ്രോസസ്സര്‍ A12 ചിപ്‌സെറ്റ് ആയിരിക്കും ഫോണില്‍ ഉള്‍പ്പെടുത്തുക. പുതിയ രണ്ട് ഐഫോണുകളിലും iOS 12 പ്രവര്‍ത്തിക്കും.

6.1 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ ഡിസൈന്‍, ഫേസ് ഐ.ഡി എന്നിവയുണ്ട്. ബാക്കില്‍ ഒറ്റ ക്യാമറയാണുള്ളത്. ഫ്രണ്ട് ഡിസൈന്‍ അലുമിനിയത്തിലാണ്. ഗ്ലാസ് ബാക്ക് ഡിസൈന്‍ ഈ വേരിയന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ Xr ഐഒഎസ് 12ലാണ് പ്രവര്‍ത്തിക്കുക. മറ്റ് രണ്ടു പതിപ്പിലും 4 ജിബിയില്‍ നിന്ന് വ്യത്യസ്തമായി 2 ജിബി റാം മാത്രമേ ഇതില്‍ ഉണ്ടാകു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വില്‍പ്പനക്കെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

iphone

ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് സീരീസിലെ അടുത്ത മോഡലാണ് ഇത്തവണ പ്രതീക്ഷിക്കുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. ഐഫോണ്‍ മോഡലുകളോടും സ്മാര്‍ട്ട് വാച്ചുകളോടും ഒപ്പം പുതിയ തലമുറ ഐപാഡ്, ഐപാഡ് പ്രൊ മോഡലുകള്‍ കൂടെ കമ്പനി അവതരിപ്പിച്ചേക്കും. ബെസല്‍ കുറച്ചുള്ള ഡിസ്പ്‌ളേ, ഫേസ് ഐഡി തുടങ്ങിയ ഒരുപിടി പുതിയ സവിശേഷതകള്‍ ഇവയില്‍ പ്രതീക്ഷിക്കാം.

i-phone-2018

ആപ്പിള്‍ ഐഫോണ്‍ എക്‌സസ് 999 ഡോളറില്‍ തുടങ്ങും, എന്നാല്‍ ഐഫോണ്‍ എക്സ്സ് പ്ലസ് അടിസ്ഥാന വില 1000 യു.എസ് ഡോളര്‍ ആയിരിക്കും. ബാങ്ക് ഓഫ് അമേരിക്ക അനലിസ്റ്റ് വംസി മോഹന്‍ 1049 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. ഐഫോണ്‍ Xsന്റെ ആദ്യ വില ഇന്ത്യയില്‍ 90,000 രൂപക്ക് മുകളിലാണെങ്കില്‍ ആശ്ചര്യപ്പെടാനില്ല. 600 ഡോളര്‍ മുതല്‍ 699 ഡോളര്‍ വരെയാണ് ആപ്പിള്‍ ഐഫോണ്‍ Xrന് പ്രതീക്ഷിക്കുന്നത്.

Top