2020ല്‍ ഐഫോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍; കൂടെ വിലകുറഞ്ഞ മോഡലും

വര്‍ഷത്തില്‍ ഐഫോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. 10 ശതമാനം കൂടുതല്‍ ഐഫോണ്‍ ഉത്പാദിപ്പിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യം ബ്യൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

65 ദശലക്ഷം യൂണിറ്റ് കൂടുതല്‍ ഉത്പാദനം നടത്താന്‍ ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ആപ്പിള്‍ വിലകുറഞ്ഞ പുതിയ മോഡല്‍ പുറത്തിറക്കും എന്ന് വിവിധ ടെക് സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐഫോണ്‍ 9 എന്നായിരിക്കും ഇതിന്റെ പേര് എന്നാണ് ചിലര്‍ പറയുന്നത്, പേരിനപ്പുറം വിലകുറഞ്ഞ മോഡല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇറങ്ങുന്നു എന്നത് വലിയ വാര്‍ത്തയാണ്.

നിലവില്‍ ഉള്ളതിന് പുറമേ കൂടുതല്‍ ഉത്പാദനം നടത്തുമ്പോള്‍ ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത് ആപ്പിള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണ്‍ 11 സീരിസാണ്. എന്നാല്‍ ഇതില്‍ 1.5 കോടി യൂണിറ്റുകള്‍ ആപ്പിളിന്റെ പുതിയ വിലകുറഞ്ഞ മോഡലായിരിക്കും എന്നാണ് സൂചന നല്‍കുന്നത്. ഇതോടെ 80 ദശലക്ഷം പുതിയ മോഡലുകള്‍ ആപ്പിള്‍ കൂടുതല്‍ ഉത്പാദിപ്പിക്കും.

Top