ആപ്പിള്‍ രണ്ട് ഐഫോണ്‍ എസ്ഇ 2 മോഡലുകള്‍ 2020 ല്‍ പുറത്തിറക്കാനൊരുങ്ങുന്നു

വര്‍ഷം ആപ്പിള്‍ രണ്ട് ഐഫോണ്‍ എസ്ഇ 2 മോഡലുകള്‍ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാല് ഇഞ്ച് ഐഫോണ്‍ എസിഇയുടെ പിന്‍ഗാമിയാണ് ഐഫോണ്‍ എസ്ഇ 2 പതിപ്പ്. ഐഫോണ്‍ 8 നെ പോലെ 4.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും ഐഫോണ്‍ 11, 11 പ്രോ ഫോണുകളില്‍ ഉപയോഗിച്ച ആപ്പിളിന്റെ എ13 പ്രൊസസറും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തെ എസ്ഇ 2 പതിപ്പ് ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2021 ആദ്യമോ ആയിരിക്കും പുറത്തിറക്കുക എന്നാണ് സൂചന. അതേസമയം ഐഫോണ്‍ എസ്ഇ2 രണ്ടാം പതിപ്പിന് ഐഫോണ്‍ എസ്ഇ2 പ്ലസ് എന്നായിരിക്കും പേര് നല്‍കുക. ഇതില്‍ 5.5 ഇഞ്ചോ , 6.1 ഇഞ്ചോ വലിപ്പമുള്ള എല്‍സിഡി ഡിസ്പ്ലേ ആയിരിക്കും ഫോണില്‍ ഉള്‍പ്പെടുത്തുക. നോച്ച് സ്‌ക്രീനും പവര്‍ബട്ടനിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിനുണ്ടായിരിക്കും.

Top