ആപ്പിളിന് പണികിട്ടി ; വിലകൂടുതല്‍, ആവശ്യക്കാര്‍ കുറഞ്ഞതോടെ ഐഫോണ്‍X നിര്‍മ്മാണം നിര്‍ത്തുന്നു

Apple iphone

തുടക്കത്തില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ Xന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലാണ് കമ്പനി. ടെലികോം രംഗത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്.

ബയോ മെട്രിക് സുരക്ഷാ സംവിധാനം, ഒഎല്‍ഇഡി സ്‌ക്രീന്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, ഉപഭോക്താവിന്റെ ഫേയ്‌സ് ഐഡി വഴി ഫോണ്‍ അണ്‍ലോക്ക് സാങ്കേതിക വിദ്യ, ആനിമേറ്റ് ചെയ്ത ഇമോജികള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ആപ്പിളിന്റെ പത്താമത്തെ ഫോണ്‍ വിപണിയിലെത്തിയിരുന്നത്.

നാലരകോടി ഐഫോണ്‍ X വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിട്ടതെങ്കിലും മൂന്നര കോടി ഫോണുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍ക്കാനായത്. തുടര്‍ന്ന് വില്‍പ്പനയില്‍ 50 ദശലക്ഷത്തോളം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മികവ് പുതിയ ഫോണിന് ഇല്ലെന്നും ഐഫോണ്‍ Xന്റെ ഉയര്‍ന്ന വിലയാണ് ആവശ്യക്കാര്‍ കുറയാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.

Top