ജീവനക്കാർക്ക് വൻ വാഗ്ദാനങ്ങളുമായി ആപ്പിൾ

ബിസിനസ്​ ആവശ്യങ്ങൾക്കായി ചൈനയിലേക്ക്​ മടങ്ങാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭീമൻ ബോണസ് പ്രഖ്യാപനവുമായി ആപ്പിൾ. ഏഷ്യൻ രാജ്യത്തേക്ക്​ യാത്ര ചെയ്യാൻ സന്നദ്ധരാകുന്ന ജീവനക്കാർക്ക്​ അവിടുത്തെ കടുപ്പമേറിയ കോവിഡ്​ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വലിയ തുകയും​ ബോണസായി​ നൽകാമെന്നുമാണ് കമ്പനിയുടെ വാദം.

ചൈനയിലേക്ക്​ പോകാൻ സന്നദ്ധരാകുന്ന തൊഴിലാളിക്ക്​ ദിവസം 500 ഡോളർ (37,315 രൂപ) ആണ് ആപ്പിൾ ബോണസ്​ ആയി വാഗ്​ദാനം ചെയ്തിരിക്കുന്നത്.

Top