ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിള്‍

പയോക്താക്കള്‍ക്ക് ആപ്പിള്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും ഹാക്കര്‍മാര്‍ക്ക് കടന്ന് കയറാന്‍ കഴിയുന്ന വിധത്തിലുള്ള സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

ഐഒഎസ്, ഐപാഡ് ഒഎസ്, മാക്‌ഒഎസ് എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അപ്‌ഡേറ്റഡ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കണമെന്നാണ് ആപ്പിള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവിലെ സുരക്ഷാപിഴവ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്നാണ് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്.

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഐഒഎസ് 16 സെപ്റ്റംബര്‍ 7ന്
പുറത്തിറങ്ങും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്പിള്‍ ഐഒഎസ് 15.6.1 പുറത്തിറക്കി അത് എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ദുരുദ്ദേശപരമായി ക്രിയേറ്റ് ചെയ്ത വെബ് കണ്ടെന്റ്’ ഉപയോഗിച്ചാകാം ആപ്പിള്‍ ഉപകരണങ്ങളിലേക്ക് ഹാക്കര്‍മാർ കടന്നു കയറാന്‍ സാധ്യതയെന്നാണ് സൂചന.

ഐഫോണ്‍ 6എസ് സീരിസ് മുതലുള്ള ഉപകരണങ്ങള്‍, ഐപാഡ് എയര്‍ 2 മുതലുള്ള ഉപകരണങ്ങള്‍,ഐപാഡ് മിനി 4 മുതലുള്ള ഉപകരണങ്ങള്‍,എല്ലാ ഐപാഡ് പ്രോ ഉപകരണങ്ങളും,ഏഴാം തലമുറയിലെ ഐപോഡ് ടച്ച്‌,മാക് ഉപകണങ്ങളില്‍ മോണ്ടെറി ഒഎസ്, ബിഗ്സേറിലെ സഫാരി ബ്രൗസര്‍, കാറ്റലീന ഒഎസ് തുടങ്ങിയവയിലേക്കുള്ള അപ്ഡേറ്റുകളാണ് ഇറക്കിയിട്ടുള്ളത്.

50 ശതമാനം വരെയെങ്കിലും ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍. ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് ചാര്‍ജറുമായി കണക്‌ട് ചെയ്യുക. ഇന്റര്‍നെറ്റുമായി കണക്‌ട് ചെയ്യണം. സെറ്റിങ്സ്>ജനറല്‍>സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് >’ഇന്‍സ്റ്റാള്‍ നൗ’ കൊടുക്കുക. ഈ രീതിയില്‍ സെര്‍ച്ച്‌ ചെയ്തിട്ട് ലഭിക്കാത്തവര്‍ സെറ്റിങ്സിലെ സേര്‍ച്ച്‌ ബാറില്‍, സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് എന്ന് സേര്‍ച്ച്‌ ചെയ്താല്‍ മതി.

Top