വാച്ച് കെട്ടുന്നയാള്‍ക്ക് പനിയുണ്ടോയെന്ന് കണ്ടുപിടിക്കുന്ന ആപ്പിള്‍ വാച്ച്

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താവിന് പനി ഉണ്ടോയെന്ന് നിങ്ങളുടെ വാച്ച് പറഞ്ഞ് തരും. ആപ്പിളിന്റെ വരാനിരിക്കുന്ന വാച്ച് 8 സീരീസിന് ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആപ്പിൾ അനലിസ്റ്റും ബ്ലൂംബെർഗിന്റെ ടെക് റിപ്പോര്‍ട്ടറുമായ മാർക്ക് ഗുർമാനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാച്ചിൽ ശരീര താപനിലയിലെ വർദ്ധനവ് നിരീക്ഷിക്കാനുള്ള സെന്‍സര്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. അസാധാരണമായ എന്തെങ്കിലും താപവ്യത്യാസം കണ്ടെത്തിയാൽ ഡോക്ടറോട് സംസാരിക്കാനല്ല സൗകര്യവും വാച്ചിലുണ്ടാകും.

പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ വാച്ച് എസ്ഇ 2022-ൽ ബോഡി ടെമ്പറേച്ചർ സെൻസർ ഉണ്ടാകില്ല. പ്രോസസ്സിംഗ് പവർ വർധിപ്പിക്കുന്നതിന് പുതിയ മോഡലുകൾക്ക് പ്രൊപ്രൈറ്ററി ചിപ്‌സെറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നത്.

എസ്7-ൽ നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും എസ്8 ന് ഉണ്ടാകില്ല.  എസ്6 ചിപ്‌സെറ്റിന് സമാനമായിരിക്കും എസ്8 ന്റെ ചിപ്സെറ്റ്.

Top