ഐഫോണ്‍ എസ്ഇ 2020 വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ആപ്പിള്‍

ഫോണ്‍ എസ്ഇ 2022  കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ മുന്‍ മോഡലായ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2020 വിപണിയില്‍ നിന്നും ആപ്പിള്‍ പിന്‍വലിച്ചിരുന്നു. ഔദ്യോഗിക സൈറ്റുകളില്‍ ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2020  ലഭ്യമല്ല. അതേ സമയം പഴയ സ്റ്റോക്കുകള്‍ കയ്യിലുള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെസുകളില്‍ വലിയ വിലക്കുറവില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്കുണ്ടെന്നാണ് വിവരം.

ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 29,999 രൂപയ്ക്ക് ഈ ഫോണ്‍ വില്‍പ്പനയ്ക്ക് ഉണ്ട്. എന്നാല്‍ 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്ക്കൌണ്ട് നല്‍കുന്നുണ്ട്. ഇത് ഏതാണ്ട് 15,00 രൂപയ്ക്ക് അടുത്ത് വരും. ഇതിനൊപ്പം എക്സേഞ്ച് പ്രോഗ്രാം കൂടി ഉപയോഗപ്പെടുത്തിയാല്‍ നല്ല ഒരു ഡിസ്ക്കൌണ്ട് ഒപ്പിക്കാം.

13,000 രൂപവരെയാണ് ഫ്ലിപ്പ്കാര്‍ട്ട് എക്സേഞ്ച് പ്രൈസ് നല്‍കുന്നത്. ഇതോടെ ഐഫോണ്‍ എസ്ഇ 2020 15,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ ദിവസം ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്ഇ 2022 യുടെ പ്രീബുക്കിംഗ് അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്. അതിന്‍റെ വില 43,900 മുതലാണ് ആരംഭിക്കുന്നത്. അത് വില്‍പ്പന തുടങ്ങിയാല്‍ ഐഫോണ്‍ എസ്ഇ 2020 പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് സാധ്യത. ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2020 മോഡലിന് ഇതിലും കൂടിയ ഓഫറുകള്‍ ലഭ്യമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ എസ്ഇ 2020, 2022 മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഡിസൈനില്‍ ഇല്ലെങ്കിലും ചില സോഫ്റ്റ്വെയര്‍, ചിപ്പ് വ്യത്യാസങ്ങള്‍ ഉണ്ട്. 2022 മോഡലില്‍ 5ജി ലഭിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ 5ജി എത്തിയിട്ടില്ല. അതിനാല്‍ ഭാവിയിലേക്ക് കരുതുന്നവര്‍ക്ക് നല്ലത് ഐഫോണ്‍ എസ്ഇ 2022 ആണ്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഐഫോണ്‍ എസ്ഇ 2020 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയിലാണ് പ്രവര്‍ത്തിക്കുന്നത്. 12എംപി റെയര്‍ ക്യാമറയും, 7 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. എ13 ബയോണിക് ചിപ്പ് സെറ്റാണ് ഇതിനുള്ളത്.

Top