ഐഫോണ്‍ 12 സീരിസ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ഫോണ്‍ 12 സീരിസ് ഡിവൈസുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാതലത്തില്‍ സുരക്ഷിതമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പിളിന്റെ പുതിയ നീക്കം. ഇതിനോടകം തന്നെ ഐഫോണ്‍ എസ് ഇ, ഐഫോണ്‍ എക്‌സ് ആര്‍,ഐഫോണ്‍ 11 എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഐഫോണ്‍ 12 മിനിയുടെ നിര്‍മ്മാണം ഇന്ത്യയില്‍ വൈകാതെ തുടങ്ങുമെന്നാണ് വിവരം.

ആദ്യ ഘട്ടത്തില്‍ ചൈനയിലെ 7 മുതല്‍ 10 വരെ ശതമാനം നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പ്ലാന്‍ പ്രകാരം കമ്പനി ഇന്ത്യയിലെ പ്രൊഡക്ട് ലൈന്‍ മാറ്റുകയാണെന്നും രാജ്യത്തിനുള്ളില്‍ വിറ്റഴിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഉത്പനങ്ങള്‍ ഇന്ത്യയില്‍ തയ്യാറാക്കുമെന്നാണ് വിവരം. ഈ പിഎല്‍ഐ പ്ലാന്‍ പ്രകാരം കമ്പനിക്ക് സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതി തീരുവ ലാഭിക്കാന്‍ കഴിയും.

ഇന്ത്യയില്‍ ഐഫോണ്‍ 12 സീരിസ് നിര്‍മ്മാണം ആരംഭിച്ചാല്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്. സ്മാര്‍ട്ട്ഫോണുകളുടെയും മറ്റ് ഉത്പ്പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിക്കുന്ന ഇറക്കുമതി തീരുവ ഇവിടെ ഉത്പാദിപ്പിക്കുന്ന ഡിവൈസുകള്‍ക്ക് ബാധകമല്ല എന്നതാണ് വില കുറയുന്നതിനുള്ള സാധ്യത തുറന്നിടുന്നത്.

.

 

Top