Apple To Release IPhone With Curved OLED Screen

ത്താം വാര്‍ഷികത്തേടനുബന്ധിച്ച് അവതരിപ്പിക്കുന്ന പുതിയ ഐഫോണ്‍ മോഡലില്‍ ആപ്പിള്‍ OLED പാനല്‍ ഉപയോഗിക്കും.

ഐഫോണ്‍ 8 അല്ലെങ്കില്‍ ഐഫോണ്‍ എക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റ് ആപ്പിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും.

സാംസങ്, ജപ്പാന്‍ ഡിസ്‌പ്ലെ, ഷാര്‍പ്പ്, എല്‍ജി തുടങ്ങി ഏതെങ്കിലും കമ്പനികളില്‍ നിന്നായിരിക്കും കമ്പനി ഡിസ്‌പ്ലേ വാങ്ങിക്കുക എന്നു പറയപ്പെട്ടിരുന്നു.

എന്നാല്‍ ഡിസ്‌പ്ലെ വാങ്ങാന്‍ ആപ്പിള്‍ സാംസങ്ങുമായി ധാരണയില്‍ എത്തിയത്. ആറു കോടി പാനലുകള്‍ നിര്‍മിക്കാന്‍ 4.3 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 28,805 കോടി രൂപ) ന്റെ കരാര്‍ സാംസങ്ങ് ആപ്പിളുമായി ഒപ്പിട്ടു കഴിഞ്ഞു.

ഇരു കമ്പനികളും തമ്മിലുള്ള രണ്ടാമത്തെ വലിയ ഇടപാടു ആണിതെന്നു സൗത്ത് കൊറിയന്‍ പബ്ലിക്കേഷന്‍ ദി ഇന്‍വെസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 കോടി ഡിസ്‌പ്ലേ പാനലുകള്‍ക്കായുള്ള കരാര്‍ ഇരുകമ്പനികളും ഉറപ്പിച്ചെന്നു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാര്‍ത്തകളുണ്ടായിരുന്നു.

വയര്‍ലെസ് ചാര്‍ജിങ്, ഹോം ബട്ടണ്‍ ഉള്‍പ്പടെയുള്ള ഡിസ്‌പ്ലെ, 3ഡി ടച്ച്, ടച്ച് ഐഡി, ഐറിസ് സ്‌കാനര്‍, ഡ്യുവല്‍ റിയര്‍ ക്യാമറ തുടങ്ങി ഫീച്ചറുകളാണ് പുതിയ ഐഫോണില്‍ പ്രതീക്ഷിക്കുന്നത്.

4.7 ഇഞ്ച് ഐഫോണ്‍ 7എസ്, 5 ഇഞ്ച് ഐഫോണ്‍ 8 അല്ലെങ്കില്‍ ഐഫോണ്‍ എക്‌സ്, 5.5 ഇഞ്ച് ഐഫോണ്‍ 7 എസ് പ്ലസ് എന്നിങ്ങനെ മൂന്നു മോഡലുകള്‍ ആയിരിക്കും കമ്പനി അവതരിപ്പിക്കുക എന്നാണു പ്രതീക്ഷ.

Top