എ13 ബയോണിക് ചിപ്പുകളോടുകൂടി പുതിയ ഐഫോണ്‍ 11 മോഡലുകള്‍ ഉടന്‍ എത്തും

പ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ 11 ഫോണുകളില്‍ ഉപയോഗിക്കുക കമ്പനിയുടെ പുതിയ എ13 ചിപ്പ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് . ഈ വര്‍ഷം മൂന്ന് ഐഫോണ്‍ 11 മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുന്നത്.

എ13 ബയോണിക് ചിപ്പുകളാണ് ഐഫോണ്‍ 11 ല്‍ ഉപയോഗിക്കുക. മെച്ചപ്പെട്ട നിര്‍മിതബുദ്ധിയില്‍ അധിഷ്ടിതമായ ഇമേജ് എഡിറ്റിങ് സംവിധാനങ്ങള്‍, സിരിയിലെ നിര്‍മിതബുദ്ധി അപ്ഡേറ്റുകള്‍, മെച്ചപ്പെട്ട ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് എ13 ബയോണിക് ചിപ്പുകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഐഫോണ്‍ 11 ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനുമുണ്ടാവും. ബാക്ക് പാനലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചതുരത്തിലാണ് ഈ ക്യാമറ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

Top