എയര്‍പോഡുകളും ബീറ്റ്‌സ് ഹെഡ്‌ഫോണുകളും ഇന്ത്യയിൽ നിര്‍മ്മിക്കാന്‍ ആപ്പിള്‍

പ്പിള്‍ എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നുള്ള പുതിയ ഐഫോണ്‍ മോഡലുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്.

എയര്‍പോഡുകളുടെയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഫോക്‌സ്‌കോണ്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ചൈനയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. യുഎസുമായുള്ള പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ചൈനയിലെ ഉല്‍പാദനത്തിന്റെ പേരിലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും ഈ നീക്കത്തിലൂടെ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

Top