ഐഫോണ്‍ എസ്.ഇക്ക് മാറ്റം കൊണ്ടുവരാൻ ആപ്പിൾ

പ്പിള്‍ 2016ല്‍ അവതരിപ്പിച്ച മോഡലായിരുന്നു ഐഫോണ്‍ സ്‍പെഷ്യല്‍ എഡിഷന്‍ അഥവാ എസ്.ഇ . കാലപ്പഴക്കം ചെന്ന ഡിസൈനും വളരെ കുറഞ്ഞ ബാറ്ററി ലൈഫും ഭൂരിഭാഗം പേരെയും ഐഫോണ്‍ എസ്.ഇയില്‍ നിന്നകറ്റി.

ആപ്പിള്‍ ആദ്യമായി ഐഫോണ്‍ എസ്.ഇക്ക് ഒരു ഡിസൈന്‍ ചേഞ്ച് പരീക്ഷിക്കാന്‍ പോവുകയാണ്. ഐഫോണ്‍ എസ്.ഇ നാലാം ജനറേഷന്‍ ‘ഐഫോണ്‍ എക്സ് ആര്‍’ എന്ന മോഡലിന്റെ ഡിസൈന്‍ കടംകൊണ്ടാകും എത്തുക.

ഐഫോണ്‍ എസ്.ഇ 4 സവിശേഷതകള്‍

ഡിസ്പ്ലേ സപ്ലൈ ചെയിന്‍ കണ്‍സള്‍ട്ടന്റ്സ് അനലിസ്റ്റായ റോസ് യങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ആപ്പിള്‍ അടുത്ത ഐഫോണ്‍ എസ്‌ഇ മോഡല്‍ 2024-ല്‍ അവതരിപ്പിക്കുക. കൂടാതെ ഐഫോണ്‍ എക്സ് മുതല്‍ ആപ്പിള്‍ പിന്തുടരുന്ന നോച്ചുമായാകും പുതിയ ​എസ്.ഇ വരിക.

6.1 ഇഞ്ച് വലിപ്പമുള്ള എച്ച്‌.ഡി പ്ലസ് എല്‍.സി.ഡി ഡിസ്‍പ്ലേയാകും ഐഫോണ്‍ എസ്.ഇ 4ന് ഉണ്ടാവുക. ഐഫോണ്‍ എക്സ്.ആറിന് സമാനമായ ഡിസൈനും പ്രതീക്ഷിക്കാം. അങ്ങനെയാണെങ്കില്‍, ടച്ച്‌ ഐഡിയുമായി എത്തുന്ന ഏറ്റവും അവസാനത്തെ ആപ്പിള്‍ ഫോണ്‍, ഐഫോണ്‍ എസ്.ഇ മൂന്നാം ജനറേഷനാകും. അതേസമയം, പുതിയ എസ്.ഇക്ക് ഫേസ് ഐഡി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ല. കാരണം മറ്റ് ഐഫോണുകളെ അപേക്ഷിച്ച്‌ വില കുറച്ചാണ് സ്‍പെഷ്യല്‍ എഡിഷന്‍ ഐഫോണുകള്‍ ഇറക്കാറുള്ളത്.

എസ്.ഇ നാലാമനില്‍ ഫേസ് ഐഡിക്ക് പകരം ഐപാഡിലുള്ളത് പോലെ പവര്‍ ബട്ടണില്‍ ടച്ച്‌ ഐഡി നല്‍കാന്‍ സാധ്യതയുണ്ട്. ഫേസ് ഐഡി ഇല്ലാതെയാണ് വരുന്നതെങ്കില്‍ ഐഫോണ്‍ എസ്.ഇ നാലാം ജനറേഷന്റെ നോച്ചിന്റെ വലിപ്പവും ചിലപ്പോള്‍ കുറഞ്ഞേക്കാം.

Top