കോവിഡ് വ്യാപനം; യു.കെയിൽ ആപ്പിള്‍ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ അടച്ചു

യു.കെയിൽ കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ ആപ്പിള്‍ താല്‍കാലികമായി അടച്ചു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നടപടി. ആപ്പിളിന് ആകെ 38 സറ്റോറുകളാണ് യു.കെയില്‍ ഉള്ളത്. ഇതില്‍ 20 എണ്ണം ഡിസംബര്‍ 22-ന് മുമ്പായി അടച്ചിരുന്നു. സ്‌കോട്ലണ്ടിലെ എല്ലാ സ്‌റ്റോറുകളും അടച്ചു.

കോവിഡ്-19 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തുകയും വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തുടങ്ങിയത് മുതല്‍ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം. നിലവിലെ കണക്കനുസരിച്ച് യുകെയില്‍ 58,784 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന രോഗനിരക്കും കൂടിയിട്ടുണ്ട്.

Top