പരസ്യത്തിലേതു പോലെയല്ല ‘കാര്യങ്ങള്‍’ , ആപ്പിളിനെതിരെ പരാതി

ഫോണ്‍ x/xs/xs മാക്‌സ് എന്നീ മോഡലുകളെ കുറിച്ച് തെറ്റായ പരസ്യ പ്രചാരണമാണ് നടത്തുന്നതെന്ന് പരാതി. ഫോണുകള്‍ക്ക് നോച് ഉണ്ടെങ്കിലും അത് വ്യക്തമാക്ക തരത്തിലുള്ള പരസ്യം നല്‍കി തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് പരാതി.

കാലിഫോര്‍ണിയയിലെ നോര്‍തെണ്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഫോണിന്റെ ഡിസ്‌പ്ലെ സൈസിനെയും സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് ആപ്പിള്‍ തെറ്റായ വിവരങ്ങള്‍ പരസ്യം ചെയ്യുന്നുവെന്നാണ് ആരോപണം. ഐഫോണിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത് പോലെയല്ല സ്‌ക്രീന്‍സൈസ്, പിക്‌സല്‍ കൗണ്ട്, റസല്യൂഷന്‍ എന്നിവ. നോച്ചും സ്‌ക്രീനായി പരിഗണിച്ചാണ് സ്‌ക്രീന്‍ സൈസ് പരസ്യം ചെയ്യുന്നത്.

5.8 ഇഞ്ച് വലിപ്പമുണ്ടെന്ന് പരസ്യം ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അത്രയുമില്ല, 5.6785 ഇഞ്ച് വലിപ്പമാണുള്ളത്. പരസ്യം കണ്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്‌തെന്നും പിന്നീട് ഫോണ്‍ കിട്ടിയപ്പോഴാണ് ഇതൊക്കെ ബോധ്യമായതെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഐഫോണുകളുടെ പ്രോസസറുകളുടെ ശക്തി മന:പൂര്‍വം കുറക്കുന്നു എന്ന് ആരോപിച്ച് ഈ വര്‍ഷം 59 പരാതികള്‍ കോടതിയില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top