ഐഫോണ്‍ 6ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു

6s

ന്ത്യയില്‍ ഏറ്റവുമാദ്യം നിര്‍മ്മിച്ച ഐഫോണ്‍ മോഡല്‍ ഐഫോണ്‍ എസ്ഇ ആണ്. കഴിഞ്ഞ വര്‍ഷമാണ് ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ഇപ്പോഴിതാ ഐഫോണ്‍ 6 എസ് ഫോണിന്റെ നിര്‍മ്മാണവും ഇന്ത്യയില്‍ ആരംഭിക്കുന്നു.

കരാറടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തായ്‌വാന്‍ കമ്പനി വിസ്‌ട്രോണിന്റെ ബംഗളൂരുവിലെ നിര്‍മ്മാണ പ്ലാന്റില്‍ ഐഫോണ്‍ 6 എസ് ഫോണിന്റെ നിര്‍മ്മാണം ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി ചുങ്കം വലിയ അളവില്‍ കുറയ്ക്കാന്‍ ഇത് ആപ്പിളിനെ സഹായിക്കും.

എന്നാല്‍ ഐഫോണ്‍ 6 എസിന്റെ നിര്‍മ്മാണം പൂര്‍ണമായും ഇന്ത്യയിലേക്ക് മാറ്റിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഐഫോണ്‍ 6 എസ് സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Top