apple-samsung-patent-war

ന്യൂയോര്‍ക്ക്: പേറ്റന്റ് ചട്ടങ്ങള്‍ ലംഘിച്ചതിന് സാംസംങിനെതിരെ ആപ്പിള്‍ സമര്‍പ്പിച്ച പരാതി അമേരിക്കന്‍ കോടതി അംഗീകരിച്ചു. ആപ്പിളിന് സാംസംങ് 12 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്.

സാംസംങില്‍ നിന്ന് 220 കോടി ഡോളര്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ആപ്പിള്‍ കോടതിയിലെത്തിയത്. എന്നാല്‍, 12 കോടി ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ആപ്പിളിന്റെ ഓട്ടോ കറക്ഷന്‍, സ്ലൈഡ് ടു അണ്‍ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ സാംസംഗ് കോപ്പിയടിച്ചു എന്നായിരുന്നു കോടതിയിലെത്തിയ പരാതി.

പൊട്ടിത്തെറിച്ച ഫോണുകളില്‍ നിന്ന് നേരിട്ട നഷ്ടം നികത്താന്‍ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരത്തില്‍ ഒരു അടികൂടി സാംസങിനെ തേടിയെത്തിയത്.

ക്യൂ 3 ചിപ്പുകള്‍ നിര്‍മ്മിച്ച് വിപണിയിലെ നഷ്ടം നികത്താം എന്ന കണക്കു കൂട്ടലിലാണ് ഇപ്പോള്‍ കമ്പനി.

Top