കാലിഫോര്‍ണിയ: 13 വര്‍ഷത്തിനിടെ ഇതാദ്യമായി ആപ്പിളിന്റെ വരുമാനത്തില്‍ ഇടിവ് നേരിട്ടു. ഐ ഫോണ്‍ വില്പനയില്‍ പ്രതീക്ഷിച്ചതുപോലെ വര്‍ധനവ് ഉണ്ടാകാതിരുന്നതാണ് വരുമാനത്തെ ബാധിച്ചത്.
7.48 കോടി ഐ ഫോണുകളാണ് ഈ കാലയളവില്‍ വില്‍ക്കാനായത്. 7.54 കോടി ഐഫോണുകള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഐപാഡിന്റെ വില്പനയിലും മാന്ദ്യം പ്രകടമായി. 1.79 കോടി ഐ പാഡുകളായിരുന്നു ലക്ഷ്യവില്പനയെങ്കിലും 1.61 കോടി എണ്ണമാണ് വിറ്റഴിക്കാനായത്.


