ആപ്പിള്‍ പീക്ക് പെര്‍ഫോമന്‍സ് ലോഞ്ചിങ് തുടങ്ങി

പ്പിള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രൊഡക്ടുകളുടെ ലോഞ്ചിങ് തുടങ്ങി. പീക്ക് പെര്‍ഫോമന്‍സ് എന്നാണ് പരിപാടിയുടെ പേര്. കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യത്തെ ലോഞ്ച് പരിപാടി. പുതിയതായി പുറത്തിറക്കുന്ന ഐഫോണ്‍ എസ്ഇ മാഡലാണ് പ്രധാന ആകര്‍ഷണം. പുതിയ ഐപാഡ് എയര്‍, മാക്, ഐഒഎസ് 15.4 എന്നിവയും അവതരിപ്പിക്കും. ഇത് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 11.30നാണ് ഇവന്റ് ആപ്പിളിന്റെ വെബ്‌സൈറ്റിലും കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സംപ്രേഷണം തുടങ്ങിയത്.

ആപ്പിള്‍ ടിവി ആപ്പ് വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. പുതിയ ഐ ഫോണ്‍ എസ്ഇ എന്നത് സ്പെഷ്യല്‍ എഡിഷന്‍ എന്നതിന്റെ ചുരുക്കമാണ്. 2016ലാണ് ആദ്യ തലമുറ ഐഫോണ്‍ എസ്ഇ വിപണിയില്‍ എത്തിയത്. കുറഞ്ഞ ബജറ്റ് ആഗ്രഹിക്കുന്നവര്‍ക്കാണ് എസ്ഇ പതിപ്പ്.

 

Top