സാംസങിന് ആപ്പിള്‍ 100 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിയെന്ന്

വാഷിംഗ്ടണ്‍: ആപ്പിള്‍ സാംസങിന് നൂറുകോടി രൂപയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. സാംസങില്‍ നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വിട്ടുവീഴ്ച വരുത്തിയിരുന്നു.

ഇതാണ് നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരാകാന്‍ കാരണമെന്നാണ് വിവരം. സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍ ആശ്രിച്ചിരുന്നത് സാംസങിനെയാണ്.

Top