ഐഫോണുകള്‍ക്ക് മേല്‍ ചൈന ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ പുത്തന്‍ തന്ത്രവുമായി ആപ്പിള്‍

Apple

ചൈനീസ് കോടതി ഐഫോണുകളുടെ വില്‍പ്പനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നു. മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് കോടതി ഐഫോണ്‍ മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന വിധി പുറപ്പെടുവിച്ചത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.

ചൈനയ്ക്ക് വേണ്ടി മാത്രമായി ചെറിയൊരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കൊണ്ടുവരുക വഴിയാണ് ആപ്പിള്‍ വിധിയെ മറികടക്കുന്നത്. ഐഓഎസിന്റെ 12.1.2 അപ്‌ഡേറ്റിലാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്. ആപ്പിള്‍ എന്ന് ദി വെര്‍ജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആപ്പ് മാനേജുമായി ബന്ധപ്പെട്ടുള്ള ക്വാല്‍കോമിന്റെ പേറ്റന്റ് മറികടക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്ലോസ്ചെയ്യുമ്പോഴുള്ള ചെയ്യുമ്പോഴുള്ള ആനിമേഷനില്‍ മാറ്റം വരുത്തുമെന്നാണ് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ക്വാല്‍കോമും ആപ്പിളും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നടന്നുവരുന്നുണ്ട്. ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി വിധിയ്‌ക്കെതിരെ ആപ്പിള്‍ കേസ് നല്‍കിയിട്ടുമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം കോടതികള്‍ നിഷേധിച്ച പേറ്റന്റ് അവകാശ വാദങ്ങള്‍ പറഞ്ഞ് ക്വാല്‍കോം വൃത്തികെട്ട കളി കളിക്കുകയാണെനാനണ് ആപ്പിള്‍ പറയുന്നത്.

Top