ആപ്പിള്‍ മാക്ബുക്ക് എയര്‍ 2018, ഐപാഡ് പ്രോ അവതരിപ്പിച്ചു

പ്പിളിന്റെ പുതിയ മാക്ക്, ഐപാഡ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പുതിയ ശ്രേണിയിലുള്ള മാക് ബുക്ക് എയര്‍, ഐപാഡ് മോഡലുകള്‍ എന്നിവയെല്ലാമാണ് അവതരിപ്പിച്ചത്.

8th Gen Intel Core-i5 പ്രോസസറില്‍ 8 ജിബി റാമും 128 ജിബി മെമ്മറിയുമായാണ് ആപ്പിള്‍ മാക്ബുക്ക് എയര്‍ 2018 എത്തുന്നത്. 1,14,900 രൂപയാണ് ഇന്ത്യയില്‍ വില വരുന്നത്. എന്നാല്‍ എന്നു മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും എന്നതിനെ കുറിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. 13.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, ടച്ച് ഐഡി, മെച്ചപ്പെടുത്തിയ കീബോര്‍ഡ് എന്നിവയാണ് പ്രധാന സവിഷേതകള്‍.

നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ തങ്ങളുടെ കുഞ്ഞു ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ആയ മാക്ക് മിനി പുതുക്കി അവതരിപ്പിക്കുന്നത്. 4 അല്ലെങ്കില്‍ 6 കോര്‍ പ്രോസസറില്‍ 64 ജിബി വരെ റാമില്‍ 2 ടിബി വരെ മെമ്മറി ശേഷിയില്‍ ആണ് മാക്ക് മിനി ലഭ്യമാകുക. അടിസ്ഥാന മോഡല്‍ 8 ജിബി റാമില്‍ 128 ജിബി മെമ്മറിയിലാണ് ലഭ്യമാകുക.

തങ്ങളുടെ ഏറ്റവും പുതിയ ഐപാഡ് പ്രൊ മോഡലാണ് മറ്റൊന്ന്. 11 ഇഞ്ച്, 12.9 ഇഞ്ച് എന്നിങ്ങനെ രണ്ടു ഡിസ്‌പ്ലേ അളവുകളില്‍ ആണ് ആപ്പിള്‍ ഐപാഡ് പ്രൊ ലഭ്യമാകുക. 11 ഇഞ്ച് 64 ജിബി വൈഫൈ മോഡല്‍ 71,900 രൂപക്കും LTE മോഡല്‍ 85,900 രൂപയ്ക്കുമാണ് ലഭ്യമാകുക. 12.9 ഇഞ്ചിന്റെ 64 ജിബി വൈഫൈ മോഡലിന് 89,900 രൂപയും LTE 103,900 രൂപയുമാണ് വില വരുന്നത്.

Top