പുതിയ മാക്ബുക്ക് പ്രോ, എയര്‍പോഡ്സ് 3 വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍

മേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘അണ്‍ലീഷ്ഡ്’ വെര്‍ച്വല്‍ ഇവന്റില്‍ പുതിയ മാക്ബുക്ക് പ്രോ, മൂന്നാം തലമുറ എയര്‍പോഡ്സ് എന്നീ ഡിവൈസുകള്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ പുതിയ M1 പ്രോ, M1 മാക്‌സ് പ്രോസസറുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാക്ബുക്ക് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 14-ഇഞ്ച്, 16-ഇഞ്ച് ഡിസ്‌പ്ലേകളില്‍ വാങ്ങാവുന്ന പുതിയ മാക്ബുക്ക് പ്രോ, 2016 ഒക്ടോബറില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അപ്‌ഡേയ്റ്റുമായാണ് വില്പനക്കെത്തിയിരിക്കുന്നത്.

2019 മാര്‍ച്ചില്‍ അവതരിപ്പിച്ച എയര്‍പോഡ്‌സ് 2ന്റെ പിന്‍ഗാമിയാണ് പുതിയ മൂന്നാം തലമുറ എയര്‍പോഡ്സ്. പുതിയ എയര്‍പോഡ്‌സ് പ്രോ രൂപകല്പന ചെയ്തതുപോലെയാണ് വിലക്കുറവുള്ള പുതിയ മൂന്നാം തലമുറ എയര്‍പോഡ്‌സിന്റെയും ഡിസൈന്‍. ആപ്പിളിന്റെ മാഗ്സേഫിനെ പിന്തുണയ്ക്കുന്ന മൂന്നാം തലമുറ എയര്‍പോഡ്‌സ് സ്റ്റാന്‍ഡേര്‍ഡായി വയര്‍ലെസ് ചാര്‍ജിംഗ് കേസുമായി വില്പനക്കെത്തിയിരിക്കുന്നത്.

14 ഇഞ്ച് ആപ്പിള്‍ മാക്ബുക്ക് പ്രോ (2021)യ്ക്ക് 1,94,900 രൂപയാണ് വില. എഡ്യൂക്കേഷന്‍ മോഡലിന് അതെ സമയം 1,75,410 രൂപയാണ് വില. 16 ഇഞ്ച് ആപ്പിള്‍ മാക്ബുക്ക് പ്രോ (2021) മോഡലിന് അതെ സമയം 2,39,900 രൂപയും എഡ്യൂക്കേഷന്‍ മോഡലിന് 2,15,910 രൂപയുണമാണ് വില.

ടച്ച് ബാര്‍ ഉപേക്ഷിച്ച് ഒരു SDXC കാര്‍ഡ് സ്ലോട്ടും ഒരു HDMI പോര്‍ട്ടും തിരികെ പുത്തന്‍ മാക്ബുക്ക് പ്രോയില്‍ ഇടം പിടിച്ചിട്ടുണ്ട്. 14 ഇഞ്ച് മാക്ബുക്ക് പ്രോ മോഡല്‍ മൊത്തം 5.9 ദശലക്ഷം പിക്‌സലുകളുള്ള 14.2 ഇഞ്ച് ആക്റ്റീവ് ഏരിയയാണ്. 16 ഇഞ്ച് വേരിയന്റിന് 7.7 ദശലക്ഷം പിക്‌സലുകളുള്ള 16.2 ഇഞ്ച് ആക്റ്റീവ് ഏരിയയുണ്ട് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. മിനി-എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ലിക്വിഡ് റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയും ക്രമീകരിച്ചിട്ടുണ്ട്. 1,000 നിറ്റ് ഫുള്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്, 1,600 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, 1,000,000: 1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയോടൊപ്പം 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പുതിയ മാക്ബുക്ക് പ്രോ ഡിസ്പ്ലേയ്ക്കുണ്ട്.

മാക്ബുക്ക് പ്രോ (2021) സീരീസിന് ശക്തി പകരുന്നത് രണ്ട് വ്യത്യസ്ത പതിപ്പുകളായ എം 1 പ്രോ, എം 1 മാക്‌സ് എന്നിവയാണ്. M1 പ്രോ ചിപ്പില്‍ 10-കോര്‍ CPU വരെ എട്ട് ഹൈ-പെര്‍ഫോമന്‍സ് കോറുകളും രണ്ട് ലോ-പെര്‍ഫോമന്‍സ് കോറുകളും 16-കോര്‍ GPU വരെ ഉള്‍പ്പെടുന്നു. ശതമാനം വേഗതയുള്ള സിപിയു പ്രകടനവും രണ്ട് മടങ്ങ് വേഗതയുള്ള ജിപിയു പ്രകടനവും നല്‍കാന്‍ പുതിയ ചിപ്പിന് കഴിവുണ്ടെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. അതെ സമയം, M1 മാക്‌സ് ഒരു പ്രോ നോട്ട്ബുക്കിനുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ചിപ്പ് ആണെന്ന് ആപ്പിള്‍ പറയുന്നു. M1 നേക്കാള്‍ നാല് മടങ്ങ് വേഗതയുള്ള ജിപിയു പ്രകടനത്തിന് 32 കോറുകള്‍ വരെ ജിപിയുവിനെ ഇരട്ടിയാക്കുന്നു.

മാക്ബുക്ക് പ്രോ (2021) മോഡലുകള്‍ക്ക് മാജിക് കീബോര്‍ഡും ലഭ്യമാണ്. ടച്ച് ബാറിന് പകരം ഫിസിക്കല്‍ ഫംഗ്ഷന്‍ കീകളും വലിയ എസ്‌കേപ്പ് കീയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡും ലഭിക്കും. മാഗ്സേഫ് മാഗ്‌നറ്റിക് ചാര്‍ജിംഗ് പിന്തുണ തിരികെ പുത്തന്‍ മാക്ബുക്ക് പ്രോയില്‍ ഇടം പിടിച്ചിട്ടുണ്ട്. യുഎസ്ബി-സി വഴി ചാര്‍ജ്ജ് ചെയ്യുന്ന നിലവിലുള്ള മാക്ബുക്ക് പ്രോ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണിത്. ഇത് കൂടാതെ പുതിയ മാക്ബുക്ക് പ്രോ മോഡലുകളില്‍ ആറ് സ്പീക്കര്‍ ശബ്ദ സംവിധാനവും ഉള്‍പെടുത്തിയിട്ടുണ്ട്.

ഈ മാസം 26 ചൊവ്വാഴ്ച മുതല്‍ വില്‍പ്പനയ്‌ക്കെത്തുന്ന മൂന്നാം തലമുറ എയര്‍പോഡ്സിന് 18,500 രൂപയാണ് വില. എയര്‍പോഡ്സ് 3 അവതരിപ്പിച്ചു എങ്കിലും രണ്ടാം തമ്മലുറ എയര്‍പോഡ്സിന്റെ വില്പന (12,900 രൂപ) ആപ്പിള്‍ ഇന്ത്യയില്‍ തുടരും. എയര്‍പോഡ്‌സ് പ്രോ മോഡലിന് സമാനമായ ഡിസൈന്‍ മാറ്റമാണ് മൂന്നാം തലമുറ എയര്‍പോഡ്സിന്റെ സവിശേഷത. എയര്‍പോഡ്‌സ് പ്രോയ്ക്ക് സമാനമായി പ്രഷര്‍ കണ്‍ട്രോളുകള്‍ക്കായി ഫോഴ്‌സ് സെന്‍സറും എയര്‍പോഡ്സ് 3യില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹാന്‍ഡ്‌സ് ഫ്രീ ‘ഹേ സിരി’ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറുമുണ്ട്. ഡോള്‍ബി അറ്റ്‌മോസ്, ആപ്പിള്‍ മ്യൂസിക് പിന്തുണയുള്ള എയര്‍പോഡ്സ് 3യ്ക്ക് പുതിയ മോഡല്‍ കസ്റ്റം ഡ്രൈവറും ഉയര്‍ന്ന ഡൈനാമിക് റേഞ്ച് ആംപ്ലിഫയറുമുണ്ട്. ഫെയ്‌സ് ടൈം കോളുകള്‍ക്കായി ഫുള്‍ എച്ച്ഡി വോയിസ് ക്വാളിറ്റി നല്‍കുന്നതിന് AAC-ELD കോഡെക്കഡ് സപ്പോര്‍ട്ട്, അഡാപ്റ്റീവ് ഇക്യു, ഡൈനാമിക് ഹെഡ് ട്രാക്കിംഗ് ഉള്ള സ്‌പേഷ്യല്‍ ഓഡിയോ എന്നീ സംവിധാനങ്ങളും എയര്‍പോഡ്സ് 3യില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എയര്‍പോഡ്സ് മുന്‍ തലമുറകളേക്കാള്‍ ആറ് മണിക്കൂര്‍ ശ്രവണ സമയവും നാല് മണിക്കൂര്‍ ടോക്ക് ടൈമും ബാറ്ററി ലൈഫ് നല്‍കുന്നുവെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

 

Top