ഐട്യൂണ്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍

പ്പിള്‍ ഐട്യൂണ്‍സ് സേവനം നിര്‍ത്തലാക്കൊനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തലാക്കുന്നതെന്നാണ് സൂചന.

2001 ജനുവരിയിലാണ് മീഡിയാ പ്ലെയര്‍, മീഡിയാ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍ എന്നീ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐട്യൂണ്‍സ് അവതരിപ്പിച്ചത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ആശയമായിരുന്നു ആപ്പിള്‍ ഐട്യൂണ്‍സ് സേവനം.

ആപ്പിളില്‍ നിന്നുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിഡികളില്‍ നിന്നും പാട്ടുകളെടുക്കാനും ഇതില്‍ സാധിക്കുമായിരുന്നു. കാലക്രമത്തില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഐട്യൂണ്‍സില്‍ അവതരിപ്പിച്ചു. സോങ് ഷഫിള്‍ സംവിധാനം, ഓട്ടോമാറ്റിക് പ്ലേലിസ്റ്റ്,വീഡിയോ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, ഐബുക്ക് ആപ്പ് വന്നപ്പോള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്നും ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗക്യര്യം എന്നീ സേവനങ്ങളും ഐട്യൂണില്‍ ലഭ്യമായി തുടങ്ങി.

Top