Apple is planning to set up i phone manufacturing unit in India

ബെംഗളൂരു: ഇന്ത്യയില്‍ ഐ ഫോണ്‍ ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. പുതിയ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍ ആയിരിക്കുമെന്നാണ് ആപ്പിള്‍ കമ്പനി അധികൃതര്‍ വിയക്തമാക്കിയത്. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിള്‍ കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആപ്പിള്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റാണ് ബംഗളൂരുവില്‍ ആരംഭിക്കുന്നതെന്ന് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഖെ പറഞ്ഞു. ഐ ഫോണ്‍ യൂണിറ്റ് സ്ഥാപിക്കുന്നത് ആഗോള തലത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയോടെ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും നടന്നിട്ടുണ്ട്.

അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ആപ്പിള്‍ കമ്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്.

Top