ഐഫോണുകള്‍ക്ക് സാംസങ് ഫോണുകളേക്കാള്‍ ഡൗണ്‍ലോഡ് സ്പീഡ് കുറവെന്ന് റിപ്പോര്‍ട്ട്

പ്പിള്‍ ഐഫോണുകള്‍ക്ക് സാംസങ്, ഗൂഗിള്‍ ഫോണുകളേക്കാള്‍ ഡൗണ്‍ലോഡ് സ്പീഡ് കുറവെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നീ ഫോണുകള്‍ക്കാണ് പ്രധാനമായും ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് സ്പീഡ് കുറവുള്ളത്. ഡൗണ്‍ലോഡ് സ്പീഡ് കൂടുന്നതിനനുസരിച്ച് വീഡിയോ കോളിന്റെ ക്വാളിറ്റിയും വര്‍ധിക്കും.

ഡൗണ്‍ലോഡ് സ്പീഡിനും സ്വകാര്യതയ്ക്കും വേണ്ടിയാണ് കൂടുതല്‍ ആളുകളും ഐഫോണ്‍ ഉപയോഗിക്കുന്നത്. സാംസങ് എസ് 9ല്‍ ആവറേജ് സ്പീഡ് സെക്കന്റില്‍ 38.9 മെഗാബിറ്റ്‌സും സാംസങ് എസ് 9പ്ലസില്‍ 38.4 എംബിപിഎസുമാണ്. എന്നാല്‍ ഐഫോണ്‍ എക്‌സില്‍ 29.7 എംബിപിഎസും ഐഫോണ്‍ 8 പ്ലസില്‍ 29.4 എംബിപിഎസും ഐഫോണ്‍ 8ല്‍ 28.6 എംബിപിഎസുമാണ് ആവറേജ് സ്പീഡ്.

Top