apple iphone

റീട്ടെയ്ല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനായി പുതിയ പദ്ധതിയുമായി ആപ്പിള്‍ രംഗത്ത്. മാസം 999 രൂപ അടച്ച് ആപ്പിള്‍ ഐഫോണ്‍ എസ്ഇ കൈയ്യിലാക്കാനുള്ള പദ്ധതിയാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. ആപ്പിള്‍ മുന്നോട്ട് വയ്ക്കുന്ന ഈ ആകര്‍ഷകമായ പ്ലാനിലൂടെ 3999 രൂപ വിലയുള്ള ഐ ഫോണ്‍ റീട്ടെയ്ല്‍ കസ്റ്റമേഴ്‌സിന് 23,976 രൂപയ്ക്കു സ്വന്തമാക്കാം.മാസത്തില്‍ 999 രൂപ വീതം രണ്ടു വര്‍ഷം കൊണ്ട് ഫോണിന്റെ വില അടച്ചു തീര്‍ത്താല്‍ മതിയാവും.

ആപ്പിള്‍ ഐ ഫോണിന്റെ ഐഫോണ്‍6, ഐഫോണ്‍6s എന്നിവയും ഈ പ്ലാനിലൂടെ സ്വന്തമാക്കാനുള്ള സംവിധാനം കമ്പനി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഐഫോണ്‍ 6sന് 1,3999 രൂപയാണ് മാസത്തില്‍ അടയ്‌ക്കേണ്ട തുക. ഈ പ്ലാനിലൂടെ യഥാര്‍ത്ഥ തുകയേക്കാള്‍ കുറഞ്ഞ വിലയില്‍ ഐഫോണ്‍ സ്വന്തമാക്കമെന്ന ആകര്‍ഷകത്വമാണ് കമ്പനി നല്‍കുന്നത്.

പുതിയ പ്ലാന്‍ ഇന്ത്യന്‍ ഐഫോണ്‍ വിപണിയിലും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടയിലും ഏറെ സ്വീകാര്യമനായിരിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. ഐഫോണിന്റേയും ഐപാഡിന്റേയും പല മോഡലുകളും ഈ പ്ലാനിലൂടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Top