ആപ്പിള്‍ ഐഫോണ്‍ x പേടിഎം മോളില്‍ ; 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍

പ്പിള്‍ ഐഫോണ്‍ X പേടിഎമ്മിന്റെ ഇകൊമേഴ്‌സ് വിഭാഗമായ പേടിഎം മോളില്‍ നിന്ന് വാങ്ങാം. 77,888 രൂപ മുതലാണ് ഐഫോണ്‍ Xന്റെ പേടിഎം മോളിലെ വില. ഇതിന് പുറമെ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഇഎംഐ വ്യവസ്ഥയില്‍ ഫോണ്‍ സ്വന്തമാക്കാനും സാധിക്കും.

ഐഫോണ്‍ X 64 GB (സ്‌പെയ്‌സ് ഗ്രേ) ഫോണിന് 89,888 രൂപയാണ് വില. 12,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 77888 രൂപയ്ക്ക് ഐഫോണ്‍ X 64 സ്വന്തമാക്കാം. നിലവില്‍ ഐഫോണ്‍ X 64GB സില്‍വറിന് വില 92690 രൂപയാണ്. പേടിഎം മോളില്‍ നിന്ന് വാങ്ങുമ്പോള്‍ ഇതിനും 12,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ഐഫോണ്‍ X 256 GB മോഡലിന് 12,000 രൂപയാണ് ക്യാഷ്ബാക്ക്. 1,00,049 രൂപ വിലയുള്ള ഫോണ്‍ 88,049 രൂപയ്ക്ക് സ്വന്തമാക്കാം. 1,04,999 രൂപ വിലയുള്ള ഐഫോണ്‍ X 256 GB സില്‍വര്‍, 12,000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 92,999 രൂപയ്ക്ക് പേടിഎം മോളില്‍ ലഭിക്കും.

Top