ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് കമ്പനി

Apple

പ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പെടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചു.

കാലിഫോര്‍ണിയയിലെ ജോബ്‌സ് തിയേറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐഫോണ്‍ മോഡലുകളും ആപ്പിള്‍ വാച്ച്, ഐപാഡ്, ആപ്പിള്‍ ടിവി പ്ലസ് എന്നിവ കമ്പനി അവതരിപ്പിച്ചത്.

ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് തുടങ്ങിയ മോഡലുകളാണ് പുതിയതായി പുറത്തിറങ്ങിയത്. ഐഫോണ്‍ 11ന്റെ 64 ജിബി പതിപ്പിന് 64,900 രൂപയായിരിക്കും ഇന്ത്യയിലെ വില.

11 പ്രോ, 11 പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ് ആംഗിള്‍ അടക്കം മൂന്ന് കാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈമാസം 20 മുതല്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Top