ഏപ്രില്‍ 15ന് പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഏപ്രില്‍ 15ന് ഐഫോണ്‍ എസ്.ഇ 2 അല്ലെങ്കില്‍ ഐഫോണ്‍ 9 പുറത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില കുറഞ്ഞ ഫോണ്‍ ഏപ്രില്‍ മൂന്നിന് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

ഐഫോണ്‍ 8യുമായി സാമ്യമുള്ള ഡിസൈനാവും എസ്.ഇ 2നും ഉണ്ടാവുക. ആപ്പിളിന്റെ പ്രസിദ്ധമായ ടച്ച് ഐ.ഡി സംവിധാനം തിരിച്ചെത്തും. സില്‍വര്‍, ഗ്രേ, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

ഐഫോണ്‍ 11 സീരിസില്‍ ഉപയോഗിക്കുന്ന എ13 ബയോനിക് ചിപ്‌സെറ്റായിരിക്കും കരുത്ത് പകരുക. 3 ജി.ബി റാമും 64,128 ജി.ബി സ്റ്റോറേജുമുണ്ടാവും. 4.7 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയായിരിക്കും ഉള്‍പ്പെടുത്തുക.

നിലവിലെ റിപ്പോര്‍ട്ടുകളനുസരിച്ച് 30,400 രൂപയായിരിക്കും എസ്.ഇ 2ന്റെ ഏകദേശ വില.

Top