1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാഗ്ദാനം; ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആപ്പിള്‍

ഹാക്കര്‍മാരെ വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍.

ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാഗ്ദാനം ചെയ്യുകയാണ് ആപ്പിള്‍. ഇത് 70974000 കോടി രൂപയോളം വരും.

വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് മത്സരം ആപ്പിള്‍ പരസ്യപ്പെടുത്തിയത്. 2016ല്‍ 2 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു കൊണ്ടാണ് ആപ്പിള്‍ ഇത്തരത്തിലുള്ള മത്സരത്തിന് തുടക്കമിട്ടത്.

ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ യൂസറുടെ അനുവാദമില്ലാതെ കടന്നുകയറാന്‍ പറ്റുമോ എന്നതായിരുന്നു അന്ന് നടത്തിയ മത്സരത്തില്‍ ആപ്പിള്‍ മുന്നോട്ടു വെച്ച വെല്ലുവിളി.

പിന്നീട് ആപ്പിളിന്റെ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും ഇത് വ്യാപിച്ചു. ഐ ക്ലൗഡ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, ആപ്പിള്‍ വാച്ച് ഒഎസ് എന്നിവയില്‍ എല്ലാം ഇത്തരത്തിലുള്ള മത്സരങ്ങള്‍ ആപ്പിള്‍ മുന്നോട്ടുവെച്ചു.

ആപ്പിള്‍ സെക്യുരിറ്റി വിഭാഗം തലവന്‍ ഇവാന്‍ ക്രിസ്റ്റിക്ക് ആണ് വെല്ലുവിളി പ്രഖ്യാപിച്ചത്.

Top