ഇന്ത്യയിലെ ആപ്പിള്‍ ആരാധകര്‍ക്ക് തിരിച്ചടി ; ഐഫോണ്‍ വില വര്‍ധിക്കുന്നു

ന്ത്യയിലെ ഐഫോണ്‍ ആരാധകര്‍ക്ക് തിരിച്ചടിയായി ആപ്പിള്‍ ഐഫോണ്‍ വിലകള്‍ വര്‍ധിപ്പിച്ചു.

വിവിധ ഫോണുകള്‍ക്ക് 3.5 ശതമാനം വരെയാണ് ആപ്പിള്‍ വില വര്‍ധിപ്പിച്ചത്.

ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപ വരെ ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് പോലുള്ള ഫോണുകളുടെ വില വര്‍ധിപ്പിച്ചു.

എന്നാല്‍ ഈ സമയം പുതിയ മോഡലുകളില്‍ വില വര്‍ധനവ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ധനവ് വരുത്തിയതാണ് വില വര്‍ധിക്കുവാന്‍ കാരണമായയതെന്നാണ് ആപ്പിള്‍ നല്‍കുന്ന വിശദീകരണം.

ഈ വിലവര്‍ധനവ് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള വില്‍പ്പനയെ ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഡിസംബര്‍ 18 മുതല്‍ പുതിയ വില നിലവില്‍ എത്തും. അതേസമയം ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ വിലയില്‍ മാറ്റമുണ്ടാവുകയില്ല.

Top