‘ഐഫോണില്‍ ഫോട്ടോ എടുക്കൂ’ നേടാം സമ്മാനം; ഓഫറുമായി ആപ്പിൾ കമ്പനി

ഇനി ഐഫോണില്‍ ഫോട്ടോ എടുത്താലും കിട്ടും സമ്മാനം. ഐഫോണില്‍ എടുത്ത മികച്ച ഫോട്ടോകള്‍ ആപ്പിള്‍ കമ്പനിയുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദര്‍ശിപ്പിക്കാനാണ് അധികൃതരുടെ പുതിയ തീരുമാനം.

ആപ്പിള്‍ ഫോണില്‍ പകര്‍ത്തിയ ഏത് ഫോട്ടോ ഉപയോ​ഗിച്ചും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ #Shot-on-iPhone-Challenge എന്ന ഹാഷ് ടാ​ഗ് ഉപയോ​ഗിച്ച്‌ ഐ ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ട്വിറ്ററിലും ഇന്‍സ്റ്റ​ഗ്രാമിലും പോസ്റ്റ് ചെയ്യണം എന്ന് മാത്രം. ജനുവരി 22 ന് ആരംഭിച്ച മത്സരം ഫെബ്രുവരി ഏഴിനാണ് അവസാനിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഫോട്ടോകളായിരിക്കും ലോകത്തെമ്പാടുമുള്ള വിവിധ പരസ്യ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെടുക. 10 പേരടങ്ങുന്ന പ്രത്യേക ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. അതേസമയം ഈ മത്സരത്തിന്റെ ഭാ​ഗമാകുന്ന ഫോട്ടോകളുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും ആപ്പിളിന് സ്വന്തമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top