apple iphone 7 launched

സാന്‍ഫ്രാന്‍സിസ്‌കോ: കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നി രണ്ട് മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത്.

വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മ. ഒക്ടോബര്‍ ഏഴിന് ഫോണ്‍ ഇന്ത്യയിലെത്തും. 60,000 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്.

പുതിയ ഫോണുകള്‍ രണ്ടു വലുപ്പത്തിലാണുള്ളത്. ദീര്‍ഘദൂര ഫോട്ടോകള്‍ക്കായുള്ള ‘ഡ്യുവല്‍ ലെന്‍സ്’ സിസ്റ്റം ആണ് ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറയിലുള്ളത്.
headphone
എയര്‍പോഡ്‌സ് എന്ന വയര്‍ലെസ് ഹെഡ്‌ഫോണും ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിച്ചു.

Top