ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയില്‍ എത്തും

പ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പിന്തുടര്‍ന്ന് വന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ 5ജി സപ്പോര്‍ട്ട് ലഭിക്കും.

5ജി പദ്ധതികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്റെലിന്റെ മൊബൈല്‍ ചിപ്പ് യൂണിറ്റ് ആപ്പിള്‍ ഏറ്റെടുത്തിരുന്നു. ഇതാണ് ആപ്പിള്‍ നേരത്തെ 5ജി ഫോണ്‍ എത്തിക്കാന്‍ കാരണം. ഇന്റെല്ലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഡം ബിസിനസ് 6886 കോടി രൂപയാക്കാണ് ആപ്പിള്‍ ഏറ്റെടുത്തത്.

Top