‘ആപ്പിൾ ഐഫോൺ 13’: പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

ഫോൺ 13 ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് ആപ്പിൾ. 2021ലെ ഐഫോണുകൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു.
ഇതിനകം തന്നെ നിരവധി ലീക്ക് റിപ്പോർട്ടുകളാണ് ഐഫോൺ 13യുടെ ഡിസൈൻ, സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.

റിപ്പോർട്ടുകൾ അനുസരിച്ച് കിടിലൻ ഫീച്ചറുകളോടെയായിരിക്കും പുതിയ ഐഫോൺ വിപണിയിലെത്തുന്നത്. പുതിയ റിയർ പാനൽ, ചെറിയ നോച്ച്, കൂടുതൽ മികച്ച സവിശേഷതകൾ എന്നിവയുമായിട്ടായിരിക്കും ഐഫോൺ 13 പുറത്തിറങ്ങുക എന്നാണ് സൂചനകൾ.

ജനപ്രിയ യൂട്യൂബ് ചാനലായ എവരിതിംഗ് ആപ്പിൾപ്രോ ടിപ്പ്സ്റ്റർ മാക്സ് വെയ്ൻ‌ബാച്ചുമായി സഹകരിച്ചുകൊണ്ട് ഐഫോൺ 13 സീരീസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടു.

Top