ഐഫോണ്‍ 11 സെപ്റ്റംബര്‍ 10ന് അവതരിപ്പിക്കും

മുംബൈ: സെപ്റ്റംബര്‍ 10ന് ഐഫോണ്‍ 11 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. കമ്പനി ആസ്ഥാനമായ കാലിഫോര്‍ണയിയിലെ കുപ്പര്‍റ്റിനോയിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ വച്ചാണ് ഐഫോണ്‍ 11 അവതരിപ്പിക്കുന്നതെന്ന ഔദ്യോഗിക പ്രഖ്യാപനം കമ്പനി നടത്തി.

ഐഫോണ്‍ 11, ഐഫോണ്‍ പ്രോ എന്നിവയും പുനര്‍രൂപകല്‍പ്പന ചെയ്ത ഐപാഡുകള്‍, ആപ്പിള്‍ വാച്ച് 5, ആപ്പിള്‍ എയര്‍ പോഡ് 3 എന്നിവയും ഇക്കൂട്ടത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

അതേസമയം വിപണിയില്‍ അവതരിപ്പിക്കും മുന്‍പ്‌ ആപ്പിള്‍ 11 സീരീസ് മോഡലുകളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഐഫോണ്‍ 11,ഐഫോണ്‍ 11 പ്രോ,ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ ഫോണുകളുടെ മുഴുവന്‍ സ്‌പെസിഫിക്കേഷനുമാണ് പുറത്തായത്.

Top