ആപ്പിള്‍ ഐഫോണ്‍ 11ന് അമേരിക്കയിലും ദുബായിലും വിലക്കുറവ്

റെ പുതുമകളുമായി പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 11 ഫോണുകളാണ് ഇപ്പോള്‍ ഫോണ്‍ വിപണിയിലെ പുത്തന്‍ ചര്‍ച്ചാവിഷയം. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ആപ്പിള്‍ അടുത്തിടെ ലോഞ്ച് ചെയ്തത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐ ഫോണ്‍ എക്‌സ് ആര്‍, ഐ ഫോണ്‍ എക്‌സ് എസ് സീരീസ് എന്നിവയുടെ വിലയേക്കാള്‍ കുറഞ്ഞതോ തത്തുല്യമോ ആയ വിലയുമായാണ് ആപ്പിളിന്റെ ഐ ഫോണ്‍ 11 സീരിസ് ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ മൂന്നു ഫോണുകളും ഇന്ത്യന്‍ വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലും ദുബായിലും വില കുറവാണ്. ആപ്പിള്‍ ഐ ഫോണ്‍ 11 (64 ജിബി സ്റ്റോറേജ്) മോഡലിന് 64,900 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. യുഎസില്‍ $699 ഡോളറും (ഏകദേശം 49,600 രൂപ), ദുബായില്‍ AED 2,949 ദിര്‍ഹവുമാണ് (ഏകദേശം 57,000 രൂപ) വില.

അപ്‌ഗ്രേഡ് ചെയ്ത ക്യാമറകള്‍, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍, വലിയ ബാറ്ററികള്‍, പുതിയ എ 13 ബയോണിക് ചിപ്സെറ്റ് തുടങ്ങി സൗകര്യങ്ങളോടെയാണ് ആപ്പിള്‍ ഐഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്‌സ് എന്നിവ വിപണിയിലെത്തിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 11 ന്റെ ആരംഭ വില മുന്‍ഗാമിയായ ഐഫോണ്‍ എക്‌സ്ആറിനേക്കാള്‍ കുറവാണ്. ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നിവ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഐഫോണ്‍ എക്സ്, ഐഫോണ്‍ എക്സ്എസ് മാക്സ് എന്നിവയുടെ അതേ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

Top