ആപ്പിള്‍ ഐപാഡ് പ്രോ 11 ഇഞ്ച്, 12.9 ഇഞ്ച് ഇന്ത്യയില്‍ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു

പ്പിള്‍ ഐപാഡ് പ്രോ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു. നവംബര്‍ 16 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. 11 ഇഞ്ച് വാരിയന്റിന് 71,900 രൂപയും 12.9 ഇഞ്ച് വാരിയന്റിന് 89,000 രൂപയാണ് വില വരുന്നത്. ഗ്രേ, സില്‍വര്‍ നിറങ്ങളിലാണ് ഐപാഡ് അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വാരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

11 ഇഞ്ച് ഐപാഡ് പ്രോ 64 ജിബി വാരിയന്റിന് 71,900 രൂപയും 256 ജിബി വാരിയന്റിന് 85,900 രൂപയും, 512 ജിബി വാരിയന്റിന് 1,03,900 രൂപയും 1 ടിബി വാരിയന്റിന് 1,39,900 രൂപയുമാണ് വില വരുന്നത്.

12.9 ഇഞ്ച് 64 ജിബി വാരിയന്റിന് 89,900 രൂപയും 256 ജിബി വാരിയന്റിന് 1,03,900 രൂപയും 512 ജിബി വാരിയന്റിന് 1,21,900 രൂപയും 1 ടിബി വാരിയന്റിന് 1,57,900 രൂപയുമാണ് വില വരുന്നത്.

Top