‘ആപ്പിൾ ഐഒഎസ് 14.5’ വരുന്നു: കിടിലൻ മാറ്റങ്ങളുമായി

പുതിയൊരു സോഫ്റ്റ്‍വെയർ മാറ്റത്തിനൊരുക്കവുമായി ‘ആപ്പിൾ’. ഐഒഎസ് വേർഷൻ 14.5 ആണ് ആപ്പിളിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന സോഫ്റ്റ് വെയർ വേർഷൻ. നിലവിൽ ഈ  ഐഒഎസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്.

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഐഫോണിന്റെ ലോക്ക് തുറക്കാം, ബാറ്ററിയിൽ മാറ്റം, പുതുതായി പുറത്തിറങ്ങാൻ പോകുന്ന മോഡലുകളിൽ രണ്ടു സിമ്മുകളിലും 5 ജി സപ്പോർട്ട്, ആപ്പ് ട്രാക്കിങ് സുതാര്യത, 200 ഓളം പുതിയ ഇമോജികൾ, തുടങ്ങിയവയാണ് ഐഒഎസ് വേർഷൻ 14.5ന്റെ സവിശേഷതകൾ.

ഏപ്രിലില്‍ തന്നെ ഐഒഎസ് 14.5 എല്ലാ ഉപഭോക്താകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.

 

Top