പ്രൊഡക്റ്റ് റെഡ് പതിപ്പില്‍ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകള്‍ വിപണിയില്‍ എത്തി

ഫോണ്‍ 8, 8 പ്ലസ് മോഡലുകളുടെ പ്രൊഡക്റ്റ് റെഡ് പ്രത്യേക പതിപ്പും ഐഫോണ്‍ ടെന്നിന് വേണ്ടി ഒരു പ്രത്യേക ലെതര്‍ ഫോളിയോയും ആപ്പിള്‍ പുറത്തിറക്കി. 7,999 രൂപയാണ് ഈ ലെതര്‍ കേയ്‌സിന്റെ വില.

ഐഫോണ്‍ 8 ന്റെ 64 ജിബി പതിപ്പിന് 67,940 രൂപയും 256 ജിബി പതിപ്പിന് 81,500 രൂപയുമാണ് വില. ഐഫോണ്‍ 8 പ്ലസ് 64 ജിബി പതിപ്പിന് 77,560 രൂപയും, 256 ജിബി പതിപ്പിന് 91,110 രൂപയുമാണ് വില. ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രൊഡക്റ്റ് റെഡ് പതിപ്പ് മേയില്‍ വില്‍പനയ്‌ക്കെത്തും.

Top