പുതിയ ഇമോജികളുമായി ആപ്പിള്‍ രംഗത്ത്. യൂണികോഡ് 10 ല്‍ അധിഷ്ടിതമായി നിര്‍മ്മിച്ച പുതിയ ഇമോജികള്‍ ഐഓഎസ് 11.1 ല്‍ ആണ് ഉള്‍പ്പെടുത്തുന്നത്.
സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍, വിവിധ വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, എന്നിവ ഉള്‍പ്പെടെ വിവിധ ഇമോജികളാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഐഓഎസിന്റെ ഡവലപ്പര്‍ ബീറ്റാ പതിപ്പിലും പബ്ലിക്ക് ബീറ്റാ പതിപ്പിലും അടുത്തയാഴ്ച തന്നെ പുതിയ ഇമോജികള്‍ പ്രാബല്യത്തില്‍ വരും.
എന്നാല്‍ ഐഓഎസ് 11.1, മാക് ഓഎസ് 11.1 , വാച്ച് ഓഎസ് 11.1 പതിപ്പുകള്‍ എന്ന് പുറത്തിറക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.
വേള്‍ഡ് ഇമോജി ഡേയില്‍ അവതരിപ്പിച്ച ഹിജാബ് ധരിച്ച സ്ത്രീ, താടിക്കാരന്‍, മുലയൂട്ടുന്ന സ്ത്രീ, സൂംബി, ധ്യാനിക്കുന്നയാള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെയുള്ള ഇമോജികളും 11.1 പതിപ്പിനൊപ്പം അവതരിപ്പിക്കുന്നതാണ്.


