apple i phone – s5 – market

സാന്‍ ഫ്രാന്‍സിസ്‌കോ: ഐ ഫോണ്‍ പുതിയ സീരീസായ എസ് 5 സ്‌പെഷല്‍ എഡിഷന്‍ ആപ്പിള്‍ പുറത്തിറക്കി. ഏപ്രില്‍ ആദ്യവാരം ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുമെന്നാണ് ഐ ഫോണ്‍ അധികൃതര്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കികൊണ്ട് അറിയിച്ചത്.

ഐ ഫോണിന്റെ ഏറ്റവും വിലക്കുറവുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍ എന്ന പ്രത്യേകതയും ഉണ്ട്. 39,000 രൂപ മുതല്‍ സ്‌പെഷല്‍ എഡിഷന്‍ ലഭിക്കുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. നാല് ഇഞ്ച് ഡിസ്‌പ്ലെയിലുള്ള ഫോണ്‍ രണ്ട് വ്യത്യസ്ത സ്റ്റോറേജുകളില്‍ ലഭ്യമാണ്, 16 ജിബിയും 64 ജിബിയും.

ഐ ഫോണ്‍ സിക്‌സ് എസുമായി ഏറെ സാമ്യമുള്ളതാണ് സ്‌പെഷല്‍ എഡിഷന്‍. ഫോര്‍ കെ വീഡിയോ സപ്പോര്‍ട്ട്, ആപ്പിള്‍ എ 9 പ്രൊസസര്‍, 12 എംപി റിയര്‍ കാമറ, 1.2 എംപി ഫ്രണ്ട് കാമറ, തുടങ്ങിയവയും പ്രത്യേകതകളാണ്.

Top