ക്യൂവല്‍കോമുമായ് നടക്കുന്ന കേസുകള്‍; ആപ്പിള്‍ ഐഫോണ്‍ 5ജി ഒരു വര്‍ഷം വൈകുമെന്ന് സൂചന

സാന്‍ഫ്രാന്‍സിസ്‌കോ:2020 ലെ ആപ്പിള്‍ ഐഫോണ്‍ 5ജിയിലേക്ക് മാറുകയുള്ളൂ എന്ന് റിപ്പോര്‍ട്ട്. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്‍കോമുമായ് നടക്കുന്ന കേസുകള്‍ കാരണമാണ് 5ജി ഫോണ്‍ വൈകുന്നതിന് കാരണം എന്നാണ് വാര്‍ത്തകള്‍.

അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നില്‍ ആപ്പിള്‍ സിഇഒ ജെഫ് വില്ല്യംസ് നല്‍കിയ മൊഴി പ്രകാരം, ക്യൂവല്‍കോം ആപ്പിളിന് 5ജി ഫോണിന് വേണ്ടുന്ന മോഡം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് പറയുന്നുണ്ട്. ഇതിന് പുറമേ മോഡത്തിനായി ക്യൂവല്‍കോം വലിയ റോയലിറ്റി ഫീസാണ് ചുമത്തുന്നതെന്നും ആപ്പിള്‍ പറയുന്നു.

ക്യൂവല്‍കോം ഒരു ഐഫോണിന് മോഡം വയ്ക്കുന്നതിന് ആവശ്യപ്പെടുന്നത് 7.50 ഡോളറാണ്. എന്നാല്‍ ഇത് കുറച്ച് 1.50 ഡോളര്‍ ആക്കണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ട് തന്നെ തങ്ങളുടെ ഐഫോണിലെ 5ജി മോഡത്തിനായി ആപ്പിള്‍ ഇന്റെല്‍, മീഡിയ ടെക്, സാംസങ്ങ് എന്നിവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top