ഒടുവില്‍ ആരാധകര്‍ക്കു മുന്നില്‍ ഐഫോണിന്‌റെ ഏറ്റവും പുതിയ മോഡലുകള്‍ എത്തി

ഫോണ്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, പ്രോ മാക്‌സ് പുറത്തിറങ്ങി. ഇന്ന് നടന്ന അവതരണ പരിപാടിയിലൂടെയായിരുന്നു ലോഞ്ചിങ്. നേരത്തെ റെക്കോര്‍ഡ് ചെയ്തുവെച്ച പ്രോഗ്രാം ഇന്ന് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. ഐഫോണ്‍ 12 പരമ്പര ഫോണുകള്‍, ഹോംപോഡ് മിനി, വയര്‍ലെസ് ചാര്‍ജര്‍, ഉള്‍പ്പടെയുള്ള മറ്റ് ഉല്‍പന്നങ്ങള്‍ കമ്പനി മേധാവി ടിം കുക്കും സംഘവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി.

ഇന്ത്യന്‍ സമയം രാത്രി 10.30 നായിരുന്നു ഹൈ സ്പീഡ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ലൈവ് സ്ട്രീമിങ്. ആപ്പിള്‍ വെബ്സൈറ്റില്‍ പരിപാടി ലൈവ് സ്ട്രീം ചെയ്തു. ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റിലും ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പരിപാടി സ്ട്രീം ചെയ്തിരുന്നു.

നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളിലാണ് ആപ്പിള്‍ ഐഫോണ്‍ 12 പുറത്തിറക്കിയത്. സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയുമായാണ് ഐഫോണ്‍ 12 വരുന്നത്. എക്കാലത്തെയും മികച്ച സ്‌ക്രീനുകളിലൊന്നാണ് ഇതെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. മുന്‍പത്തേതിനേക്കാളും ഫോണ്‍ മോടിയുള്ളതാക്കുന്ന സെറാമിക് ഷീല്‍ഡിനൊപ്പം ഐഫോണ്‍ 12 പിന്തുണയ്ക്കുന്നു.

ഐഫോണ്‍ 12 നാലു മടങ്ങ് മികച്ച ഡ്രോപ്പ് പ്രകടനം വാഗ്ദാനം ചെയ്യുന്നു. എ 14 ബയോണിക് ആണ് ഐഫോണ്‍ 12 ന്റെ കരുത്ത്. ഒരേ ചിപ്പ് പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളെയും ശക്തിപ്പെടുത്തുകയും മുന്‍ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 ശതമാനം വേഗമുള്ള ഗ്രാഫിക്‌സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

 

എല്ലാ പുതിയ ഐഫോണ്‍ 12 നും നല്‍കാന്‍ കഴിയുന്ന ‘അവിശ്വസനീയമായ’ ഗെയിമിങ് പ്രകടനത്തെയാണ് ആപ്പിള്‍ ഉയര്‍ത്തിക്കാട്ടുന്ന സവിശേഷതകളിലൊന്ന്. 12 എംപി അള്‍ട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിള്‍ ലെന്‍സുമായാണ് ഐഫോണ്‍ 12 വരുന്നത്. ഐഫോണ്‍ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തില്‍ അതിശയകരമായ ചിത്രങ്ങള്‍ ക്ലിക്കുചെയ്യാനാകുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. നൈറ്റ് മോഡും കമ്പനി മെച്ചപ്പെടുത്തി. എല്ലാ ഐഫോണ്‍ 12 മോഡലുകളിലും ഫ്രണ്ട്, റിയര്‍ ക്യാമറകളില്‍ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.

Top