സംഗീത ആസ്വാദനത്തില്‍ വിപ്ലവം സൃഷ്ടിച്ച ‘ഐപോഡ് ‘ നിര്‍ത്തലാക്കി ആപ്പിള്‍

സംഗീത പ്രേമികൾക്ക് ഏറെ പ്രിയങ്കരമായ ഉപകാരണമായിരുന്നു ആപ്പിള്‍ ഐപോഡ് .

വിപണിയിൽ നിന്നും ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവ ആപ്പിള്‍ പിൻവലിച്ചു. 2001ലാണ് ആദ്യമായി ആപ്പിള്‍ ഐപോഡ് വിപണിയിൽ ഇറക്കുന്നത്.

മ്യൂസിക് പ്ലേ ചെയ്യാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഐഫോണ്‍ പോലെയുള്ള മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നുള്ളതിനാൽ ഐപോഡിന്‍റെ പ്രസക്തി ഇല്ലാതായതായി എന്നാണ് ആപ്പിള്‍ പറയുന്നത്.

അഞ്ച് ജിബി ഹാര്‍ഡ് ഡ്രൈവ്, ഫയര്‍വയര്‍ പോര്‍ട്ട്, 1,000ത്തോളം പാട്ടുകള്‍ സേവ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രോള്‍ വീല്‍ തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പ് ഐപോഡിന്‍റെ ഫീച്ചറുകള്‍.

ടച്ച് സംവിധാനത്തില്‍ വിന്‍ഡോസ് സപ്പോര്‍ട്ടോടു കൂടിയാണ് രണ്ടാം പതിപ്പ് ഐപോഡ് ആപ്പിള്‍ പുറത്തിറക്കിയിരുന്നു.

Top