ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിച്ച് ആപ്പിള്‍

ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 17 എത്തിയിരിക്കുന്നത്.

നിലവില്‍ ഇത് ഡെവലപ്പര്‍മാര്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ പബ്ലിക് ബീറ്റ ജൂലായില്‍ അവതരിപ്പിക്കും. സ്റ്റേബിള്‍ വേര്‍ഷന്‍ ഒക്ടോബറോടുകൂടി എത്തിക്കും. ഫോണ്‍, ഫേസ്‌ടൈം, മെസേജസ് ആപ്പുകളിലാണ് സുപ്രധാനമായ ചില അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

കോള്‍ കിറ്റ് എന്ന പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ ആപ്പില്‍ ഫോട്ടോകളും ഇമോജികളും ഉപയോഗിച്ച് ഇഷ്ടാനുസരണം കോണ്‍ടാക്ട് പോസ്റ്ററുകള്‍ ഒരുക്കാന്‍ കഴിയാവുന്നതാണ്. ലൈവ് വോയ്സ് മെയില്‍ ആണ് മറ്റൊരു പ്രത്യേകത. വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വോയ്സ് മെയില്‍ അയക്കാന്‍ കഴിയും. ഈ പറയുന്ന കാര്യം അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ ലൈവ് ടെക്സ്റ്റായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് എഴുതി കാണിക്കുകയും ചെയ്യും.

ഫേസ് ടൈമില്‍ അവതരിപ്പിച്ച പുതിയ സൗകര്യമാണ് വീഡിയോ മെസേജ് ഫീച്ചര്‍. വോയ്‌സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍, ഇന്‍ലൈന്‍ ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയവ ചെയ്യാവുന്ന ചെക്ക് ഇന്‍ ഫീച്ചറും പുതിയ സ്റ്റിക്കര്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഡ്രോപ്പ് വഴി രണ്ട് ഐഫോണുകള്‍ തമ്മിലോ ആപ്പിള്‍ വാച്ചുകളുമായോ കോണ്‍ടാക്റ്റ്, മ്യൂസിക്, ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ളവ പങ്കുവെക്കാനാവുന്ന പുതിയ നെയിം ഡ്രോപ്പ് ഫീച്ചര്‍ പുതിയ അപ്ഡേഷനില്‍ ലഭ്യമാകും.

Top