ആപ്പിള്‍ സ്ഥാപകന്റെ ‘ബി എം ഡബ്ല്യു’ ഡിസംബര്‍ 6ന്‌ ലേലത്തിനെത്തുന്നു

പ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന സ്‌പോര്‍ട്‌സ് കാര്‍ ലേലത്തിനെത്തുന്നു.

ഡിസംബര്‍ ആറിനു ലേലത്തിനെത്തുന്ന 2000 മോഡല്‍ ‘ബി എം ഡബ്ല്യു സീ എയ്റ്റ്’ കണ്‍വെര്‍ട്ട്ബ്‌ളില്‍ കാര്യമായ മാറ്റങ്ങളൊന്നും ജോബ്‌സ് വരുത്തിയിട്ടില്ല.

രണ്ടായിരത്തില്‍ വാങ്ങിയ കാര്‍ മൂന്നു വര്‍ഷം മാത്രമാണ് ജോബ്‌സ് ഉപയോഗിച്ചത്.

തുടര്‍ന്ന് 2003ലാണ് വാഹനം ലൊസാഞ്ചലസ് സ്വദേശിയായ ഇപ്പോഴത്തെ ഉടമസ്ഥന്റെ കൈകളില്‍ എത്തുന്നത്.

ലേലത്തില്‍ കാറിന് നാലു ലക്ഷം ഡോളര്‍ വില ലഭിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ രൂപ ഏകദേശം ഏകദേശം 2.60 കോടി രൂപ വില വരും.

കാറിനൊപ്പം ലഭിച്ചിരുന്ന ‘മോട്ടറോള’ ഫ്‌ലിപ് ഫോണടക്കം എല്ലാം ഇപ്പോഴത്തെ ഉടമസ്ഥന്റെ കയ്യില്‍ ഭദ്രമാണ്.

Top